![Huge cobra caught in Thrissur](http://media.assettype.com/samakalikamalayalam%2F2024-12-23%2Fhj3l55i5%2FWhatsApp-Video-2024-12-23-at-10.28.01-AM.mp4.00002506.Still001.jpg?w=480&auto=format%2Ccompress&fit=max)
തൃശൂര്‍: അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി 'വിലസുകയായിരുന്ന' കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി. കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയാണ് വീട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു മുക്കാട്ടുകര പറഞ്ഞു.
കഴിഞ്ഞ ദിവസം അഞ്ചേരിയിലെ ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു പറയുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക