രണ്ടു വര്‍ഷത്തിനുശേഷം ഹാര്‍ബര്‍ ടെര്‍മിനസില്‍ തീവണ്ടിയെത്തി; ട്രെയിനിടിച്ച് യുവാവ് മരിച്ചു

കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്
kochi harbour terminus accident
ട്രെയിനിടിച്ച് യുവാവ് മരിച്ചുഫയൽ / ടിവി ദൃശ്യം
Updated on

കൊച്ചി: കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ആണ് മരിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ ഒരു ട്രെയിന്‍ എത്തുന്നത്.

കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

വാത്തുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവിടെ ഫോണ്‍ ചെയ്തുകൊണ്ടിരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവര്‍ഷത്തിന് ശേഷം ട്രെയിന്‍ കടന്നുപോയതില്‍ യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com