Body of missing 19-year-old
ജോഷ്വ

കടലിൽ കുളിക്കാനിറങ്ങി; കാണാതായ 19കാരന്റെ മൃതദേ​ഹം കണ്ടെത്തി, 2 പേർക്കായി തിരച്ചിൽ

മൃത​ദേഹം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി
Published on

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് കടലിൽ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആൻഡ്രൂസ്, മര്യനാട്ടും സമാന രീതിയിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പഞ്ചായത്തുനട സ്വദേശിയായ പ്ലസ് ടു വിദ്യാർഥി നെവിൻ (180 ആണ് സെന്റ് ആൻഡ്രൂസിൽ ഉഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നെവിൻ കടലിൽ കുളിക്കാനിറങ്ങിയത്. മുങ്ങിത്താണ നെവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചുതെങ്ങിൽ കടയ്ക്കാവൂർ സ്വദേശികളായ നാലം​ഗ സംഘത്തിൽപ്പെട്ട ആളെയാണ് കടലിൽ കാണാതായത്. വൈകീട്ട് 4.45ഓടെയാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com