സുഹൃത്തിന്റെ ബന്ധുവീട്ടിലെ നായയ്ക്ക് തീറ്റ കൊടുക്കാന്‍ പോയി; വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍

തിരുവാലിയില്‍ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍
 student fell into the well and died
അശ്വിൻ
Updated on: 
1 min read

മലപ്പുറം: തിരുവാലിയില്‍ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍. പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്. സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകീട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. അശ്വിന്‍ കിണറില്‍ വീണതിന് പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂരിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER