കരുവന്നൂര്‍ കേസ്: സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി; പ്രതി ചേര്‍ത്തു

രുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍
karuvannur bank fraud
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്ഫയൽ
Updated on
1 min read

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

karuvannur bank fraud
തീവ്രപരിചരണ വിഭാഗത്തിലെ ഷൂട്ടിങ്ങിന് ദിവസം 10,000 രൂപ; വിശദീകരണം തേടി മന്ത്രി; സിനിമ ചിത്രീകരണം നിര്‍ത്തി

സിപിഎം ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ അടക്കം 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ കൂടാതെ കരുവന്നൂരില്‍ നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ച ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. 29 കോടിയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
Enforcement Directorate seeks case against Pinarayi under Prevention of Corruption Act over CMRL-Exalogic deal
Kerala High Court
ED officials attacked
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com