തിരുവനന്തപുരം: തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ - വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെ, ചില സാങ്കേതിക കാരണങ്ങളാൽ അരുവിക്കര 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.
പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം വാർഡുകളിലാണ് ജലവിതരണം തടസപ്പെടുന്നത്. കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ ഈ മേഖലയിൽ ജലവിതരണം തടസപ്പെടും.
കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക