കോട്ടയം: വൈക്കത്ത് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകള്‍ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് പൊലീസില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് ആണ് കൊലനടത്തിയതെന്ന് വൈക്കം പൊലീസ് പറഞ്ഞു. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ നാലുവയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. അതിന് പിന്നാലെ മകളെ നീതിഷ് സ്വന്തം വീട്ടിലെത്തി ഏല്‍പ്പിച്ച ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വൈക്കം പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക