യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്
rethin
രതിന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കല്‍പ്പറ്റ: വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

പോക്‌സോ കേസില്‍ പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്‍ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com