തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും വിപരീത ദിശയിൽ 'Carriage Way'യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നതെന്ന് കേരള മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
'ഈ 'കൈയ്യേറ്റം', ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധന നഷ്ടം, ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്' - മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
അണ്ണാറക്കണ്ണനും തന്നാലായത്
ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും ഇത്തരത്തിൽ ട്രാഫിക്കിന് വിപരീത ദിശയിൽ Carriage Way യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് മലയാളിയുടെ ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇതുണ്ടാക്കുന്ന അസൗകര്യം എത്രത്തോളമാണെന്നത്, അനുഭവമില്ലാത്ത ഒരു മലയാളി ഈ കേരനാട്ടിൽ ഉണ്ടാവില്ല
ഈ 'കൈയ്യേറ്റം', ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല
സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം ഇന്ധന നഷ്ടം ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്
കൂടാതെ ഡ്രൈവിംഗിലെ അത്യാവശ്യ മനോനിലയായ സമചിത്തതയ്ക്കും ക്ഷമയ്ക്കും ക്ഷമതയ്ക്കും ഉണ്ടാക്കുന്ന കോട്ടം, വാഹനങ്ങൾക്കും റോഡുകൾക്കുമുണ്ടാക്കുന്ന തേയ്മാനം ക്ഷതം, പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം ഒക്കെ പലതുള്ളി പെരുവെള്ളം എന്ന കണക്കെ അധികരിക്കുന്ന കാണാപ്പുറങ്ങളുമാണ്
അണ്ണാറക്കണ്ണനും തന്നാലായത്. ഈയൊരു ചെറിയ ശീലം മാറ്റുന്നതിന് ഒരു നയാപൈസയുടെ നഷ്ടമില്ല ലാഭിക്കുന്നതോ രാജ്യത്തിൻ്റെ തന്നെ കോടിക്കണക്കിന് സമ്പത്തിൻ്റെ വ്യയവും അപകടദുരന്തങ്ങളും വിലപ്പെട്ട ജീവനുകളും ഭാവിതലമുറകൾക്കുള്ള പരിസ്ഥിതിയേയും ആണ് .....!! ചിന്തിക്കുക
ഈ ദുഃശീലം മാറ്റുക
മാറ്റാൻ പരിശീലിക്കുക
വീണ്ടും ഓർമ്മിപ്പിക്കട്ടെ.
”പലതുള്ളി പെരുവെള്ളം“
അണ്ണാറക്കണ്ണനും തന്നാലായത് -
നമുക്കൊന്നായ് നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക