പിപി ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; കടുത്ത നടപടിയുമായി സിപിഎം

തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി
PP Divya
പിപി ദിവ്യഫെയ്സ്ബുക്ക്
Published on
Updated on

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നൽകും.

. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ദിവ്യ റിമാന്‍ഡിലാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിലാണ് നടപടി. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതി ചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു.

എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം പ്രതികരിച്ചത്. എന്നാല്‍ ദിവ്യക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന് സമ്മര്‍ദം ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com