ട്രാക്കില്‍ വിള്ളല്‍; കോട്ടയം - ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചതായി റെയില്‍വേ അറിയിച്ചു
crack in the track; Trains will slow down on the Kottayam-Etumanoor route
പ്രതീകാത്മക ചിത്രം
Published on
Updated on

കോട്ടയം: അടിച്ചിറ പാര്‍വതിക്കലിലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലെ ട്രെയിനുകളുടെ വേഗം കുറയ്ക്കും. വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്‌സ്പ്രസ്സുകളും കൊല്ലം എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു.

പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചതായി റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ കോട്ടയത്തും ഏറ്റുമാനൂരിനും ഇടയില്‍ വേഗം കുറച്ച് ഓടുമെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ 11.30ഓടെയാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com