കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണു വിദേശസഞ്ചാരിക്കു പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ചയാണ് കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരിക്കേറ്റത്.
'ഒരു വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളര്‍ത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാന്‍ സമ്മതിക്കില്ല എന്നതാണ് സ്ഥിതി'- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഫീസ് വര്‍ധന: കേരള-കാലിക്കറ്റ് സര്‍വകലാശാല കോളജുകളില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്കി സമരം
നിര്‍മാണത്തിലിരിക്കുന്ന അരൂര്‍തുറവൂര്‍ ദേശീയപാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക