പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍ അനിരുദ്ധ് (20)എന്നിവരാണ് മരിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം.
തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി വെച്ചിരുന്നത്.
മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക