പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ. ബീനാകുമാരി ഉത്തരവ് നല്‍കി.
പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. പത്തനംതിട്ട സ്വദേശി കിരണ്‍ സുരേഷാണ് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്. സംഭവത്തില്‍ റാന്നി ഡിവൈഎസ്പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.
അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേള്‍ക്കുന്നത് വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് ക്യത്യവിലോപമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക