തൃശൂര്‍: ഇത് കാലം തെറ്റിയ പൂരമല്ല. പൂരം നടത്തിപ്പിനെതിരെയുള്ള നീക്കങ്ങള്‍ സംബന്ധിച്ച് തെക്കേഗോപുര നടയില്‍ നടന്നത് പ്രതിഷേധപ്പൂരമാണ്. പൂരോത്സവ സംരക്ഷണ കൂട്ടായ്മയുമായി പൂരപ്രേമിസംഘം നാടിന്റെ പ്രതിഷേധമറിയിച്ചു. തെക്കേ ഗോപുരനടയില്‍ പതിനഞ്ച് തലക്കെട്ടുകളുടെ ചെറിയ രൂപം, 15 സെറ്റ് ആലവട്ടം എന്നിവ പിടിച്ചു കൊണ്ട് ചെറിയ മേളത്തിന്റെ അകമ്പടിയോടെയാണ് പ്രതിഷേധ പരിപാടി നടത്തിയത്.
പൂരപ്രേമി സംഘം അദ്ധ്യക്ഷന്‍ ബൈജു താഴേക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ടി വി ചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂരങ്ങളുടെ നടത്തിപ്പിന് സര്‍ക്കാരും ഉദ്യോഗസ്ഥരും വേണ്ട സൗകര്യം ചെയ്ത് കൊടുക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ കൊച്ചിന്‍ ദേവസ്വം പ്രസിഡണ്ട് വി.ഡനന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ ,കൗണ്‍സിലര്‍മാരായ എന്‍ പ്രസാദ്, സുരേഷ് കുട്ടന്‍കുളങ്ങര, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്് എം ബാലഗോപാല്‍, വാദ്യകലാക്ഷേമസഭ പ്രസിഡന്റ് ഉണ്ണിനെച്ചിക്കോട്ട്, വിപിന്‍ കൂടിയേടത്ത്, മുരളീധരന്‍ ചാത്തനാത്ത്, അന്തിക്കാട് പത്മനാഭന്‍ ,അനില്‍കുമാര്‍ മോച്ചാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക