കേരളത്തിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ കൂറച്ചുകൂടി പ്രൊഫഷനലിസം വേണമെന്ന് സംസ്ഥാന കാർഷിക സർവകലാശാല വൈസ് ചാൻസിലറും കാർഷികോത്പാദന കമ്മീഷണറുമായ ഡോ. ബി അശോക്. വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്.44 വകുപ്പുകൾ ഉള്ളതിൽ വർഷത്തിൽ 500 കോടിക്ക് മുകളിൽ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നത് പിഡബ്ല്യുഡി, വൈദ്യുതി, ജല അതോറിറ്റി തുടങ്ങിയ 10 വകുപ്പുകളാണ്. ഇവിടെ പ്രൊഫഷണലായി പ്രവർത്തിക്കണമെങ്കിൽ പ്രവർത്തി പരിചയം വേണമെന്നും ദി ന്യൂ ഇന്ത്യന്‍ എക്പ്രസിന്‍റെ എക്പ്രസ് ഡയലോഗ്സില്‍ അദ്ദേഹം പറഞ്ഞു.
സോഷ്യൽ വെൽഫെയർ വകുപ്പിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ ഒരു ദിവസം പിഡബ്ല്യുഡിയിൽ കൊണ്ടു വന്നാൽ വിജയിക്കില്ല. പിഡബ്ല്യുഡിക്ക് അതിന്റെതായ ഒരു താളമുണ്ട്. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഒരു വകുപ്പിലേക്ക് വരുമ്പോൾ ആ വകുപ്പ് മനസിലാക്കാൻ കുറച്ച് സമയം വേണം. കേസു കൊടുത്താണ് ഒരു ഉദ്യോഗസ്ഥനെ രണ്ട് വർഷമെങ്കിലും തുടരാൻ അനുവദിക്ക രീതിയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ അത്തരം വകുപ്പുകളില്‍ മികച്ച ഉദ്യോഗസ്ഥര്‍ ഏറെക്കാലം തുടരും. അതു കൊണ്ട് അവർക്ക് ഉദ്യോഗസ്ഥരെയും വകുപ്പും നല്ലതു പോലെ അറിയാം. അത് അവരെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കേരളത്തില്‍ ആ രീതിയില്ല. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നേടിയെടുക്കുന്നതിൽ നമ്മുടെ സിസ്റ്റം കുറച്ചു കൂടി വളരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തും മഹാരാഷ്ട്രയും ആന്ധ്രയുമെല്ലാം ആ കാര്യത്തില്‍ മികച്ചതാണ്. തമിഴ്നാട് പോലും ഇക്കാര്യത്തിൽ സ്മാർട്ടാണ്.
ഗുജറാത്തിനെ പ്രതിനിധീകരിച്ച് മൂന്ന് പേർ ഡൽഹിയിൽ ഉണ്ട്. ആവശ്യങ്ങളിന്മേൽ അനുകൂല ഉത്തരവില്ലാതെ തിരിച്ചു പോകില്ലെന്ന തരത്തിലാണ് അവർ കൊടുക്കുന്ന സമ്മർദം. കേരളത്തിന് അത്തരത്തിലൊരു പ്രാതിനിധ്യം ഡൽഹിയിൽ ഇല്ല. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾ സമ്മർദം ചെലുത്തുന്ന മാതിരി കേരളത്തിൽ നിന്ന് സമ്മർദം ഉണ്ടാകാറുമില്ല.
ഇമെയിൽ, ഇ-ഓഫീസ്, എ ഐ എന്നിവയ്ക്ക് ശേഷം കാര്യങ്ങൾ ഇപ്പോൾ വളരെ വേഗത്തിലാണ്. കേരളം അത് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് സംശയമാണ്. സംസ്ഥാനങ്ങൾക്ക് വേണ്ട ഫണ്ട് നൽകണമെന്ന് കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കേന്ദ്രത്തിൽ നിന്ന് കാര്യങ്ങൾ നടത്തിയെടുക്കാൻ മികച്ച പരിശീലനവും പരിശ്രമവും ആവശ്യമാണെന്നും ഡോ. ബി അശോക് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക