തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കാരണം പമ്പയില്‍ തിരിച്ചെത്തുന്നത് വൈകുമെന്നതിനാല്‍ ബസ് നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് അയ്യപ്പ ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
'ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കുന്നതാണ്. ഇത്തരത്തില്‍ ക്രമീകരിച്ച് നല്‍കുമ്പോള്‍ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ ഐഡി കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.'- കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
*തിരക്കില്‍ വൈകിയെത്തുമെന്നതില്‍ സ്വാമിമാര്‍ക്ക് ആശങ്ക വേണ്ട...
പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുത..*
പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കുന്നതാണ്.
ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കുന്നതാണ്
ഇത്തരത്തില്‍ ക്രമീകരിച്ച് നല്‍കുമ്പോള്‍ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ ID കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക