കൊല്ലം: കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയറുകള്‍ ആക്‌സില്‍ അടക്കം ഇളകിമാറി. കൊല്ലം കൊട്ടാരക്കരയിലാണ് കെഎസ്ആര്‍ടിസി ബസും കാറും അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന ഇളമ്പല്‍ സ്വദേശി ഏബേല്‍ എറിക്കിന് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അപടത്തെ തുടര്‍ന്ന് ബസിന്റെ പിന്നിലെ ടയറുകള്‍ ആക്സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ ടയറിന് സമീപത്തായി ഇടിച്ചതാണ് അപകടത്തിന് കാരണമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക