'ഒരു ഭയവുമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും'; വിചാരണ നേരിടാന്‍ തയ്യാറെന്ന് ആന്റണി രാജു

തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ പ്രതികരണം.
Antony raju
ആന്റണി രാജുഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിയെങ്കില്‍ താന്‍ അതിന് തയ്യാറാണെന്ന് മുന്‍ മന്ത്രി ആന്റണി രാജു. തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ പ്രതികരണം.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുള്ളത്. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടും. അതിലൊന്നും പ്രശ്‌നമില്ല. വിധി പകര്‍പ്പിന്റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തില്‍ വിശദമായി പ്രതികരിക്കാം. താന്‍ ഇവിടെ തന്നെയുണ്ട്. അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

സുപ്രീംകോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു. ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നല്‍കിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. അപേക്ഷ നല്‍കിയത് പ്രതിയാണ്. കേസില്‍ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ല. അതിനാല്‍ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും ദീപക് പ്രകാശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

V D Satheesan, car Ai Image
Chief Minister V D Satheesan
AK Antony
Antony Raju
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com