കൊച്ചി: നെടുമ്പാശ്ശേരി വിമാന താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. ഡൽഹിയിലേക്ക് പറക്കേണ്ട വിമാനമാണ് വൈകുന്നത്. ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ യാത്ര തുടങ്ങിയിട്ടില്ല. 347 യാത്രക്കാരാണ് ദുരിതത്തിലായത്.
സാങ്കേതിക തകരാറാണ് വൈകാനുള്ള കാരണമെന്നു അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. തുടർ യാത്ര സംബന്ധിച്ചു വ്യക്തത തരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മണിക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ വിമാനം പുറപ്പെട്ടില്ല. 5 മണി വരെ യാത്രക്കാരെ വിമാനത്തിൽ ഇരുത്തി. തകരാർ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ യാത്രക്കാരെ വിമാനത്തിൽ നിന്നു ഇറക്കി. ചെറിയ കുട്ടികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക