തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തതിന് പിന്നാലെ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിസി ബുക്‌സ്. ഇപിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡിസി ബുക്‌സ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.
പുസതകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്‌സ് നല്‍കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ അനുചിതമാണെന്നും' ഡിസി ബുക്‌സ് വ്യക്തമാക്കി.
ഇപിയുമായി കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നല്‍കിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്‌സ് വിശദീകരണവുമായി രംഗത്തെത്തിയത്.
വിവാദത്തില്‍ ഇപി ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്‌സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇ.പിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക