വീട്ടിൽ ലഹരി പരിശോധനയ്ക്കെത്തി; മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

സംഘത്തിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
Kochi
വീട്ടമ്മയെ പൊലീസ് മർദ്ദിച്ചെന്ന് പരാതിവിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

കൊച്ചി: വടക്കൻ പറവൂരിൽ മകനെ തിരഞ്ഞെത്തിയ പൊലീസ് മർദ്ദിച്ചെന്ന് വീട്ടമ്മയുടെ പരാതി. രോ​ഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. മകനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ പ്രതിരോധിച്ചത്. ഞാറപ്പടി സ്വദേശിനിയായ സെൽമയും മകളും ചികിത്സ തേടി. സംഘത്തിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.

വീട്ടിൽ ലഹരി മരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരി മരുന്ന് ഒന്നും കണ്ടെത്തിയില്ല. തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്.

ഈ സമയത്ത് അമ്മയ്ക്ക് മർദ്ദനമേറ്റെന്നാണ് കുടുംബം പറയുന്നത്. സെൽമയുടെ മകൻ സജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മർദ്ദിച്ചിട്ടില്ലെന്ന് വടക്കൻ പറവൂർ പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com