'കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവര്‍ അനാഥമാവില്ല'; അസംതൃപ്തരെ ക്ഷണിച്ച് സന്ദീപ് വാര്യര്‍

കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
who unite with Congress ideology will not become orphans Sandeep Warrier
സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക്
Published on
Updated on

കോഴിക്കോട്: ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ്, മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന്' സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

ബിജെപിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെപി മധുവിനെയും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com