ആ അരവണ വ്യാജം, മുത്തപ്പനുമായി ബന്ധമൊന്നുമില്ല; വിശദീകരണമായി പറശ്ശിനി മടപ്പുര

അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല
Parassinikadavu Muthappan
പറശ്ശിനിക്കടവ് ക്ഷേത്രം ഫയൽ
Published on
Updated on

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ ദേവന്റെ പേരില്‍ അരവണ വില്‍പന വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല- ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടകളില്‍ ഭക്തര്‍ക്ക് അരവണ പായസം വില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടന്‍, പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല,'' ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

തെയ്യം അണിയാതെ ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന കോലധാരിയായ ബാലകൃഷ്ണന്‍ പെരുവണ്ണാനെ ക്ഷേത്രം ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com