'അങ്ങനെ പറഞ്ഞിട്ടേയില്ല'; വിവാദ അഭിമുഖത്തില്‍ തിരുത്തൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത്

അഭിമുഖത്തില്‍ വന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാട് പ്രതിഫലിപ്പിക്കുന്നതല്ല
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ
Published on
Updated on

തിരുവനന്തപുരം: വിവാദമായ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് കാണിച്ച്, അഭിമുഖം പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കത്ത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പത്രം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അക്കാര്യം തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേരെടുത്തു പറഞ്ഞിട്ടില്ല. ദേശവിരുദ്ധ പ്രവര്‍ത്തനമെന്നോ സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനമെന്നോ പരാമര്‍ശിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല, ഈ വാക്കുകള്‍. ഈ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും ഇടവച്ചു''- കത്തില്‍ പറയുന്നു.

pinarayi vijayan
സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗരിക്കുന്നു; പി ശശിക്കെതിരായ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍

വിവാദം അവസാനിപ്പിക്കാന്‍ പത്രം വിശദീകരണവും തിരുത്തും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com