എഡിജിപിയെ മാറ്റാന്‍ മൂഹൂര്‍ത്തം കുറിച്ചിട്ടില്ല; ഇടതുപക്ഷ പരിഹാരം ഉണ്ടാകും; ബിനോയ് വിശ്വം

റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അതിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അതായിരിക്കും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
bonoy viswam against adgp mr ajith kumar
ബിനോയ് വിശ്വം മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on
1 min read

തിരുവവന്തപുരം: എഡിജപി എംആര്‍ അജിത് കുമാറിനെ മാറ്റുന്നതിനായി മുഹൂര്‍ത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐ നിലപാടാണ് പ്രധാനം. നിലപാടിന്റെ പക്ഷമാണ് ഇടതുപക്ഷം. അതിന്റെ പാര്‍ട്ടിയാണ് സിപിഐ. റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അതിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അതായിരിക്കും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപിയുടെ വിഷയത്തില്‍ സിപിഐക്കും എല്‍ഡിഎഫിനും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റണമെന്നതാണ് സിപിഐ നിലപാട്. ല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. ആ സിപിഐക്ക് എല്‍ഡിഎഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയര്‍ത്തിപ്പിടിക്കാന്‍ അറിയാം.

ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സിപിഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com