പുതുപ്പള്ളി സാധുവിനായി തിരച്ചിൽ, ആനയെ ട്രാക്ക് ചെയ്തെന്ന് സൂചന

പുതുപ്പള്ളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വന മേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്.
ഷൂട്ടിങ്ങിനെത്തിച്ച ആന
ഷൂട്ടിങ്ങിനെത്തിച്ച ആന ടെലിവിഷൻ‌ ദൃശ്യം
Updated on
1 min read

കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിങ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി തിരച്ചില്‍ തുടങ്ങി. കാടു കയറിയെ ആനയെ ട്രാക്ക് ചെയ്തതായാണ് സൂചന. തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 50 അം​ഗ സംഘമാണ് തിരച്ചിൽ നടത്തുന്നത്. ആനയുടെ ഉടമസ്ഥരും നാട്ടുകാരും തിരച്ചിലിലുണ്ട്. പുതുപ്പള്ളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വന മേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്.

വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മണികണ്ഠൻ എന്ന മറ്റൊരാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര്‍ കാടിനുള്ളിൽ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് തിരച്ചില്‍ ഇന്ന് രാവിലെ തുടരാന്‍ തീരുമാനിച്ചത്.

കാട്ടിലേക്ക് ഓടിക്കയറിയതിനാൽ അധികം ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രിയായതാണ് തിരച്ചിൽ അവസാനിപ്പിക്കാൻ കാരണം. ആനയുടെ പരിക്കിനെ കുറിച്ചും പാപ്പാൻമാർക്ക് കൃത്യമായ വിവരങ്ങളില്ല.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com