മിക്സ്ചറിന് നിറം കിട്ടാൻ 'ടാർട്രാസിൻ' ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികൾ
'Tartrazine' added mixture sale
പ്രതീകാത്മകം
Updated on
1 min read

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.

ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകും.

വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും നിരോധിച്ചിട്ടുണ്ട്. ട

ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്. മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com