ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു

ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശിശി നിഖില്‍ ആണ് മരിച്ചത്
 young man died after falling into a pothole on the national highway
മരിച്ച നിഖിൽ ടിവി ദൃശ്യം
Published on
Updated on

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ബബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്.

ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

റോഡ് നിര്‍മ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com