നവീന്‍ ബാബു ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ നല്‍കി; പമ്പുടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പുറത്ത്

എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി
naveen babu
പരാതിയുടെ പകര്‍പ്പ്, നവീന്‍ ബാബുവിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് പമ്പുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതുസംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തു വന്നു. കണ്ണൂര്‍ നിടുവാലൂരില്‍ ടി വി പ്രശാന്തന്‍ എന്നയാളില്‍ നിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി.

പമ്പിന്റെ അനുമതിക്കായി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 6ന് നവീന്‍ ബാബു താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ഈ ജന്മത്തില്‍ അനുമതി നല്‍കില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കിയത്. പിന്നീട് ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com