കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന കടുപ്പിച്ചു

വിമാന കമ്പനി സിഇഒമാരുടെ യോ​ഗം
kochin airport
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംഎക്‌സ്
Published on
Updated on

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രിയിൽ ബം​ഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.

ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസമായി തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്. വിഷയത്തെ അതീവ ​ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്.

അതിനിടെ വിമാന കമ്പനികളുടെ സിഇഒമാരുമായി ഡൽഹിയിൽ യോ​ഗം പുരോ​ഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് യോ​ഗം വിളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com