തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂർണ വളർച്ചയെത്താത്ത കുട്ടിയെ കുഴിച്ചിട്ടത്.
വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലു വളർത്തൽ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്നു അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടർമാർ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടർന്നു പോത്തൻകോട് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഏതു സാഹചര്യത്തിലാണ് കുട്ടിയുടെ ശരീരം കുഴിച്ചിട്ടത് എന്നു വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക