പാലക്കാട്: പാലക്കാട് തനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടയില്‍ ഭിന്നതയില്ലെന്നും കെ സുരേന്ദ്രന്‍ പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ ഉപതെരഞ്ഞെടുപ്പോടെ ജനപക്ഷത്തിന്റെ പ്രതിനിധിയായി കേരള നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാകും. കേരള നിയമസഭയില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങള്‍ പ്രതിദ്ധ്വനിക്കുന്നില്ല. അതിന് ബിജെപി അംഗം വേണം. രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കോണ്‍ഗ്രസില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കെ സുധാകരന്റെയും കെ മുരളീധരന്റെ ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയും അവസ്ഥയെന്താണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ബിജെപിയുമായി ഡീല്‍ ഉണ്ടെന്നാണ് പറയുന്നത്. ശരിക്ക് ആര് തമ്മിലാണ് ഡീല്‍. എല്ലായിടത്തും കോണ്‍ഗ്രസും സിപിമ്മും തമ്മിലാണ് ഡീല്‍. അവരുടെ സൗകര്യത്തിന് അനുസരിച്ച് ഇങ്ങനെ പറയുകയാണ്. പാലക്കാട് ഇ ശ്രീധരന്‍ തോറ്റപ്പോള്‍ സിപിഎം നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ മുന്നാമതൊരാള്‍ വരേണ്ടതില്ലെന്നാണ് യുഡിഎഫ് എല്‍ഡിഎഫ് അന്തര്‍ധായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, പാലക്കാട് സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ശോഭ സുരേന്ദ്രനും താനും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates