Congress leader Lal Varghese passed away in Kalpakavadi
ലാല്‍ വര്‍ഗീസ്

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

കെപിസിസി. എക്‌സിക്യൂട്ടിവ് അംഗമാണ്.
Published on

തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.

കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി

. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ്പ് ചെയര്‍മാനായിരുന്നു.ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പകവാടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com