പുറപ്പെട്ടതിന് പിന്നാലെ കൊച്ചിയിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ എക്സ് അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
Cochin International Airport
പ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: ‌‌നെടുമ്പാശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി - ലണ്ടൻ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി - ബംഗളുരു - ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

ബോംബ് ഭീഷണി പരിശോധിക്കാൻ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ എക്സ് അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു.

എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി. വിമാനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങൾക്കും ഭീഷണി ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com