പൊത്തില്‍ പാമ്പിനെ തിരഞ്ഞപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്, വിഡിയോ

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍നില്‍ക്കുമെന്ന് കഥകളില്‍ പറയുന്നുണ്ടെങ്കിലും ഇതാദ്യമായാകും ഇത്തരമൊരു സംഭവം
searching for the snake found  gold, video
പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍
Published on
Updated on

തൃശ്ശൂര്‍: പൊത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് കിട്ടിയത്.

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍നില്‍ക്കുമെന്ന് കഥകളില്‍ പറയുന്നുണ്ടെങ്കിലും ഇതാദ്യമായാകും ഇത്തരമൊരു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്.

പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും കണ്ടു. പിന്നീട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com