തിരുവനന്തപുരം: സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണു പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്.
സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു. വിനയന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുകേഷിനെ മാത്രമാണ് സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ