കൊച്ചി: നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തീയതി മാധ്യമങ്ങളോട് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കി. 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.
'യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ല, ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തില്‍ ഉള്ള വിശ്വാസവും നഷ്ടമായി, രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ല' - പരാതിക്കാരി പറഞ്ഞു.
പരാതിക്കെതിരെ നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.
പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവായി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക