മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ബംഗളൂരുവില്‍ നിന്നും എത്തിയ ശേഷം, നിപ ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥി എവിടെയെല്ലാം പോയി എന്നാണ് പരിശോധിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിപ ബാധിച്ച് മരിച്ച 24 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികളെയും നിരീക്ഷണത്തിലാക്കി. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ച വിദ്യാര്‍ത്ഥിയുമായും, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നരുമായെല്ലാം സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 0483 2732010, 0483 2732060.
മരിച്ച യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 157 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള സര്‍വേയും ആരംഭിച്ചിട്ടുണ്ട്. നിപ ബാധിച്ചു മരിച്ച, ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ യുവാവ് കഴിഞ്ഞ 23 ന് പുലര്‍ച്ചെയാണ് നാട്ടിലെത്തുന്നത്. മരിച്ചത് ഈ മാസം 9-ാം തീയതിയാണ്. ഇതിനിടെ യുവാവ് പുറത്തുപോയ വിവരങ്ങള്‍ അടക്കം ശേഖരിക്കുകയാണ്. യുവാവ് വിനോദയാത്രയ്ക്ക് പോയതായും വിവരം ലഭിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്. പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക