തിരുവല്ല: വാഹനപ്രേമികള്‍ കൊതിക്കുന്ന 7777 ഫാൻസി നമ്പർ സ്വന്തമാക്കി തിരുവല്ല സ്വദേശിനിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പർ ലേലത്തിലൂടെ നിരഞ്ജന സ്വന്തമാക്കിയത്. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന നേടിയത്.
തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു ലേലം നടന്നത്. ഫാന്‍സി നമ്പര്‍ ലേലത്തിൽ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്. മുൻപ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
7777 സ്വന്തമാക്കാനായി പൃഥ്വിരാജിനെ കടത്തിവെട്ടിയിരിക്കുകയാണ് നിരഞ്ജന. 1.78 കോടി രൂപയ്ക്കാണ് ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ ഉൽപ്പന്നങ്ങൾ നൽകുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക