Mainagapally accident
ഡോ. ശ്രീക്കുട്ടി, അജ്മൽ ടിവി ദൃശ്യം

'നിരത്തിലെ ക്രൂരത', പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവർക്ക് പായസം നൽകാന്‍ ഓടുമ്പോൾ

മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ
Published on

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയില്‍ അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ പോരാട്ടമാണ് നിരത്തിലെ ക്രൂരതയില്‍ പൊലിഞ്ഞത്. എഫ്‌സിഐ ഗോഡൗണിലെ കരാര്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.

വീട്ടില്‍ പായസം തയാറാക്കി പ്രിയപ്പെട്ടവര്‍ക്കു നല്‍കിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവര്‍ക്കു നല്‍കാന്‍ വൈകീട്ട് ആനൂര്‍ക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്‌കൂട്ടറില്‍ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളിന്‍റെ മരണം നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്‌കരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതികളായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. സദ്യയ്ക്കു ശേഷം സമീപത്തെ മൈതാനത്ത് എത്തിയ ഇവര്‍ സെല്‍ഫി എടുത്തും സന്തോഷം പങ്കിട്ടും കാറിലിരുന്നു മദ്യപിച്ചും സമയം ചെലവിട്ട ശേഷമാണു മടങ്ങിയത്. തിരിച്ചുള്ള യാത്രയിലാണ് അപകടം.

അപകടത്തിനു ശേഷം പിന്നാലെയെത്തിയ നാട്ടുകാര്‍ക്കു പിടികൊടുക്കാതെ ഇടറോഡുകളിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ കരുനാഗപ്പള്ളി കോടതിക്കു സമീപമെത്തിയത്. അതിനിടെ ചില വാഹനങ്ങളില്‍ തട്ടിയും മതില്‍ തകര്‍ത്തും യാത്ര തുടരുകയായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് ആശുപത്രിയില്‍ വച്ചുള്ള പരിചയമാണു ഇരുവരും തമ്മിലുള്ള സൗഹൃദമായി മാറിയത്. അജ്മലിന്റെ കൂട്ടുകാര്‍ പിന്നീടു ഡോക്ടറുടെയും സുഹൃത്തായി മാറുകയായിരുന്നു.

Mainagapally accident
സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാരുടെ മസ്റ്ററിങ് നാളെമുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com