തിരുവനന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്. വര്‍ക്കല കുരയ്ക്കണ്ണിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചു അപകടങ്ങളിലായി ഏഴുപേരാണ് മരിച്ചത്.
മൈനാഗപ്പള്ളി അപകടം കൂടാതെ കൊല്ലം ജില്ലയില്‍ മറ്റ് രണ്ട് അപകടങ്ങളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. എറണാകുളം ജില്ലയില്‍ രണ്ടും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓരോ മരണങ്ങളുമുണ്ടായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വര്‍ക്കലയില്‍ ഞായറാഴ്ച രാത്രി 11.15നായിരുന്നു അപകടം. വര്‍ക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ നിന്നുവന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടവ വെണ്‍കുളം തോട്ടുമുഖം വലിയവിള അപര്‍ണ ഭവനില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), വെണ്‍കുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനില്‍ ദാസ്- കുമാരി ദമ്പതികളുടെ മകന്‍ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വര്‍ക്കല മുണ്ടയില്‍ തോപ്പുവിളയില്‍ മോന്‍സി-ധനുജ ബാബു ദമ്പതികളുടെ മകന്‍ ജിഷ്ണു മോന്‍സി(19) എന്നിവരാണു മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക