തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ് മന്ത്രി അറിയിച്ചത്.
നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക