ഒൻപത് മാസമായി വാടക നൽകിയില്ല, കട താഴിട്ട് പൂട്ടി: ഉടമയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു

കടമുറി താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
chalakkudi
കടയുടമയെ ആക്രമിച്ച ആളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
Published on
Updated on

തൃശൂർ: ചാലക്കുടിയിൽ വാടക സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമയെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. എറണാകുളം സ്വദേശിയുമായ അലഷ്യകോടത്ത് വീട്ടില്‍ മില്‍ട്ടന്(46) ആണ് വെട്ടേറ്റത്. മേലൂര്‍ സ്വദേശി കൂരന്‍ വീട്ടില്‍ വര്‍ഗീസ്(72) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

chalakkudi
ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിയായ യുവതി

ശനി ഉച്ചയോടെയായിരുന്നു സംഭവം. നോര്‍ത്ത് ജങ്ഷനില്‍ മില്‍ട്ടന്റെ ഉടമസ്ഥതിയുള്ള കടമുറി വാടകക്കെടുത്ത വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന കണ്ണട വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഒമ്പത് മാസമായി വര്‍ഗീസ് വാടക നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം മില്‍ട്ടന്‍ കടമുറി മറ്റൊരു താഴിട്ട് പൂട്ടി. ഇത് സംബന്ധിച്ച തര്‍ക്കമാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാക്കേറ്റത്തിനിടെ വര്‍ഗീസ് കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് മില്‍ട്ടനെ വെട്ടി. മില്‍ട്ടന് ചെവിക്ക് മുറിവേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വന്ന ബന്ധു സേവ്യാറിനും പരിക്കുണ്ട്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വര്‍ഗീസിനെ നാട്ടുകാര്‍ വരുതിയിലാക്കി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിക്കേറ്റ മിൽട്ടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com