കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം.
ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. നേതാവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക