'അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു'

ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്.
pv anvar
പിവി അന്‍വര്‍ എംഎല്‍എടെലിവിഷന്‍ ചിത്രം
Published on
Updated on

കോഴിക്കോട്: എഡിജിപി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍

പൊലീസിലെ ചെറിയവിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു. മുന്‍ എസ്പി സുജുിത് ദാസിന് കേസുകള്‍ ഉണ്ടാക്കാന്‍ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സര്‍ക്കാരിന് മുന്നില്‍ കുടുതല്‍ സ്വര്‍ണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാരാണെന്നും അന്‍വര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പരാതി പിന്‍വലിക്കാന്‍ നിരവധി ഓഫറുകള്‍ വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏര്‍പ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവര്‍ കരുതിയെന്നും അന്‍വര്‍ പറഞ്ഞു.

മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമെന്നാണ് ഇന്ന് ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കില്‍ ചോദ്യമുണ്ടാകും. ഈ വാര്‍ത്ത നേരെ ഡല്‍ഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?. അന്‍വര്‍ ചോദിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വര്‍ണം പിടികൂടിയാല്‍ എഫ്‌ഐ ആര്‍ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വര്‍ണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവന്‍ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.

pv anvar
പുഷ്പന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചു (വിഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com