പത്തനംതിട്ട: ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വിൽപ്പനശാല മാനേജരാണ് പരാതി നൽകിയത്. ശൂരനാട് സ്വദേശിയും എൽഡി ക്ലാർക്കുമായ അരവിന്ദിനെതിരെയാണ് പരാതി.
2023ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും തുക തട്ടിയതെന്നു പരാതിയിൽ പറയുന്നു. ബാങ്കിൽ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തിൽ ഒരു ഭാഗമാണ് അപഹരിച്ചത്.
ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാൾ ദിവസങ്ങളായി ജോലിക്കെത്തിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ