കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അന്വേഷണം

കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് അക്രമി ധരിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു
കാട്ടാക്കട പൊലീസ്/ ടിവി ദൃശ്യം
കാട്ടാക്കട പൊലീസ്/ ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. 

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നത്തേയും പോലെ ഇന്നലെയും മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. 

രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. എന്നാല്‍ കുട്ടി മുത്തശ്ശി.. മുത്തശ്ശി എന്നു വിളിച്ചു കരഞ്ഞപ്പോഴാണ് പുറത്തു നിന്നൊരാള്‍ വീടിനകത്തു കയറിയതായി മുത്തശ്ശിക്ക് മനസ്സിലായത്. 

കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു. കയ്യില്‍ കയറി പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com