കൊച്ചി: മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത അച്ചടക്ക നടപടിയുമായി സിപിഐ. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. രാജു ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
പി രാജു ഉള്‍പ്പടെയുള്ള മുന്‍ ജില്ലാ കമ്മറ്റിക്കെതിരെ 71 ലക്ഷം രൂപയുടെ അഴിമതി ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലത്തു പിരിച്ച പണത്തിനു രസീത് ഇല്ലാത്തതും ചെലവുകള്‍ക്കു വൗച്ചര്‍ ഇല്ലാത്തതും ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നു ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എംഎം ജോര്‍ജ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ജി വിജയന്‍, അയൂബ് ഖാന്‍ എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ