
തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് - മോഹന്‍ലാല്‍ സിനിമ എംപുരാന് എതിരെ ഹൈക്കോടതിയെ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.
എംപുരാന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച വിജീഷ് വെട്ടത്തിന്റെ നടപടി ബിജെപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ബിജെപി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞനിലപാടു തന്നെയാണ് ബിജെപിയുടേതെന്നും ജസ്റ്റിന്‍ ജേക്കബ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അതേസമയം പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് കണ്ടാണശ്ശേരി പറഞ്ഞു. സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വിജീഷ് പറഞ്ഞു. എമ്പുരാന് എതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക